ശ്രീ മാടൻ നട ദേവീക്ഷേത്രത്തിലും കരിക്കുഴി ജുമാ മസ്ജിദിലും കാണിക്കവഞ്ചികൾ കുത്തി തുറന്ന നിലയിൽ
Posted On
date_range Updated On
date_range ക്ഷേത്രത്തിലും പള്ളിയിലും കാണിക്കവഞ്ചി കുത്തി തുറന്നു മോഷണം
നെടുമങ്ങാട് :പനവൂരിൽ ക്ഷേത്രത്തിലും പള്ളിയിലും കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം.പനവൂർ കരിക്കുഴി നെല്ലിക്കുന്ന് ശ്രീ മാടൻ നട ദേവീക്ഷേത്രത്തിലും കരിക്കുഴി ജുമാ മസ്ജിദിലുമാണ് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടന്നത് .
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രണ്ട് ആരാധനാലയങ്ങളുടെയും കാണിക്ക വഞ്ചികൾ കുത്തി തുറന്ന് പണം കവർന്ന വിവരം ഭാരവാഹികൾ അറിയുന്നത്. എത്ര തുക നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.