സ്വ​പ്നി​ൽ, പ്ര​ഭു​രാ​ജ്, രാ​ഹു​ൽ 

തോൽപെട്ടിയിൽ വൻ കുഴൽപണ വേട്ട

തിരുനെല്ലി: വാഹനത്തിൽ കടത്തുകയായിരുന്ന ഒരുകോടിയിലധികം രൂപയുടെ കുഴൽപണം തോൽപെട്ടിയിൽ പൊലീസ് പിടികൂടി. പണം കടത്തുകയായിരുന്ന മൂന്നുപേരെ തിരുനെല്ലി പൊലീസ് അറസ്റ്റുചെയ്തു.

കു​ഴ​ൽ​പ​ണം ക​ട​ത്തി​യ കാ​ർ

 കോഴിക്കോട് വടകര നട്ട് സ്ട്രീറ്റ്‌ അമീന കൊട്ടേജ് പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. തിരുനെല്ലി പൊലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിലാണ് ഇവരെ പിടികൂടിയത്. ആഗസ്റ്റ് 30ന് വൈകീട്ട് തോൽപെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എ 13 Z 9121 നമ്പർ വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു.

ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 1,44,50,000 പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഒ എം.സി. പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജലീൽ, ബിജു, അഷ്‌റഫ്‌, സിവിൽ പൊലീസ് ഓഫിസർമാരായ ജിതിൻ, അഷ്‌റഫ്‌, ഡിജേഷ് ജോബിൻസ്, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Huge Cash Haul Seized in Tholpetty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.