Posted On
date_range Updated On
date_range മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. ഇരമല്ലൂർ നെല്ലിക്കുഴി ഇടനാടു ഭാഗത്ത് വാടകക്ക് താമസിക്കുന്ന കോതമംഗലം കറുകടം മറ്റത്തിൽ വീട്ടിൽ മിഥുൻ ലാലിനെയാണ് (20) ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരിയിൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നാട് കടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 59 പേരെ നാട് കടത്തി. 81 പേരെ ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.