Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ
ഏറ്റുമാനൂർ: കാപ്പ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍-പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസാണ് (46) പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കാപ്പ നിയമ നടപടി നേരിട്ട് വരുകയായിരുന്നു.
യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കാതിരുന്നതിനെ തുടർന്ന് പിടികൂടുകയായിരുന്നു. അടിപിടി, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ സി.ആർ. രാജേഷ്കുമാർ, സി.പി.ഒമാരായ ഡെന്നി രഞ്ജിത്, സെഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.