നീളമുള്ള വടിയിൽ കൊടുവാൾ കെട്ടിവെച്ച് വഴിയിൽ പതിയിരുന്ന് വെട്ടിവീഴ്ത്തി, ഓടാനോ പ്രതിരോധിക്കാനോ ആവാത്തവിധമുള്ള ആസൂത്രണം

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടകൊലപാതകം ചെന്താമര ആസൂത്രണം ചെയ്തത് അതി വിദഗ്ധമായി. ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കാനാവാത്ത വിധത്തിലുള്ള തന്ത്രമാണ് ചെന്താമരൻ സുധാകരനെതിരെ പ്രയോഗിച്ചത്.

നീളമുള്ള വടിയിൽ കൊടുവാൾ കെട്ടിവെച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വഴിയിൽ മറഞ്ഞിരുന്ന് സ്കൂട്ടറിൽ വരികയായിരുന്ന സുധാരനെ നീളം കൂട്ടിയ കൊടുവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.

പ്രതിരോധിക്കാനാവാത്ത വിധം ദൂരത്തിലിരുന്നുള്ള അപ്രതീക്ഷിത ആക്രമണമായത് കൊണ്ട് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധാകരൻ വീണു. വീഴ്ച ഉറപ്പാക്കിയ ചെന്താമരൻ തുടരെ തുടരെ വെട്ടുകയായിരുന്നു. സുധാകരന്റെ ശരീരത്തിൽ എട്ടു വെട്ടുകളുണ്ടെന്നാണ് പുറത്തുവന്ന ഇൻക്വസ്റ്റ് റിപ്പോർട്ട്. കാൽമുട്ടിനാണ് ആദ്യം വെട്ടേറ്റത്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാര‍ണം. വലതു കൈയും അറ്റുനീങ്ങി.

സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് ലക്ഷ്മിയേയും ചെന്താമര വെട്ടിവീഴ്ത്തുകയായിരുന്നു. ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുണ്ടായിരുന്നത്. കണ്ണിൽ നിന്നും ചെവിവരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് ലക്ഷ്മിയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്.

അ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​വ​രെ ക​ണ്ട​ത്. ല​ക്ഷ്മി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധാ​ക​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ചെ​ന്താ​മ​ര വീ​ടി​ന​ക​ത്ത് ക​യ​റി വെ​ട്ടാ​നു​പ​യോ​ഗി​ച്ച വാ​ൾ മു​റി​ക്ക​ക​ത്തു​വെ​ച്ച് മു​ൻ​വ​​ശ​ത്തെ വാ​തി​ല​ട​ച്ച​ശേ​ഷം പി​ന്നി​ലെ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സുധാകരന്റെ കുടുംബത്തെ ഇല്ലാതാക്കാനുള്ള വ്യക്തമായ ആസൂത്രമാണ് ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമരൻ നടത്തിയത്. 2019ൽ സുധാരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമരൻ ജാമ്യത്തിലിറങ്ങി ശേഷം ഈ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയിൽ നിന്നും സംരക്ഷണം തേടി സുധാകരൻ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പൊലീസ് പരാതി നിസാരമാക്കിയെന്നാണ് സുധാകരന്റെ മക്കൾ ആരോപിക്കുന്നത്.

ചെന്താമരയുടെ കുടുംബ ബന്ധം തകര്‍ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചതാണ് സജിതയെ കൊല്ലാനിടയാക്കിയതെന്നാണ് പറയുന്നത്.

ഈ ​കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​മാ​സം മു​മ്പാ​ണ് ചെ​ന്താ​മ​ര ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി നാ​ട്ടി​ലെ​ത്തി​യ​ത്. നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ചെ​ന്താ​മ​ര​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തുടർന്നാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്നത്.

കൊലക്ക് ശേഷം ഒളിവിൽ പോയ ചെന്താമരക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ നാ​ലു സം​ഘ​ങ്ങ​ളാ​യി പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ജി​ത് കു​മാ​ർ ഉ​റ​പ്പു​ന​ൽ​കി​. ഇ​തി​നി​ടെ നാ​ട്ടു​കാ​രാ​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാട്ടുകാർ ബ​ഹ​ളം​വെ​ച്ചു. ബാ​ബു എം.​എ​ൽ.​എ, ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ൻ, നെ​ന്മാ​റ ഇ​ൻ​സ്​​പെ​ക്ട​ർ മ​ഹേ​ന്ദ്ര​സിം​ഹ​ൻ എ​ന്നി​വ​ർ ഇ​വ​രെ അ​നു​ന​യി​പ്പി​ച്ചു. പി​ന്നീ​ട് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി വൈ​കീ​ട്ട് നാ​ല​ര​യോ​ടെ സു​ധാ​ക​ര​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പൊ​ലീ​സ് നാ​യ് ‘ഡാ​ർ​ലി’ ചെ​ന്താ​മ​ര​യു​ടെ വീ​ട്ടി​ലെ​ത്തി കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​ന്റെ മ​ണം​പി​ടി​ച്ച് പാ​ടം ക​ട​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ന്താ​മ​ര​യു​ടെ ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി നി​ന്നു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളും റ​ബ​ർ​തോ​ട്ട​ങ്ങ​ളും ആ​യ​തി​നാ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തി.

Tags:    
News Summary - The Nenmara double murder was planned very skillfully.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.