മരണപ്പെട്ട ആഷിഖിന്‍റെ സഹോദരൻ കെ.എം അൻഷാദ്

ആഷിഖിന്‍റെ മരണത്തിലെ ദുരൂഹത നീക്കണം; മോഡലുകളെ കാണുന്നത് സംഭവ ദിവസമെന്ന് സഹോദരൻ

മോഡലുകൾക്കൊപ്പം കൊച്ചിയിൽ അപകടത്തിൽപ്പെട്ട ആഷിഖിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ കെ.എം അൻഷാദ്. അപകടത്തിൽപ്പെട്ട കാർ ഒാടിച്ചിരുന്ന അബ്ദുറഹ്മാന്‍റെ കൂടെയാണ് ആഷിഖ് എറണാകുളത്തേക്ക് പോയത്. മരിച്ച മോഡലുകളെ അന്നാണ് ആഷിഖ് ആദ്യം കാണുന്നത്. അബ്ദുറഹ്മാനും ആഷിഖും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്. അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയതെന്നും അൻഷാദ് വ്യക്തമാക്കി.

ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്. പരിയചമില്ലാത്ത ആളുകളാണ് പിന്തുടർന്നത്. മോഡലുകളുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് പറഞ്ഞത്. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുംവരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അൻഷാദ് പറഞ്ഞു.

ഒമാനിൽ ജോലി ചെയ്തിരുന്ന ആഷിഖ് ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തി‍യത്. തുടര്‍ന്ന് പുനെയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. അപകടം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ആഷിഖ് നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കാണാന്‍ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആഷിഖിന്‍റെയും അൻഷാദിന്‍റെയും മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു.

ന​വം​ബ​ർ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ​യാ​ണ്​ ഇ​ട​പ്പ​ള്ളി -പാ​ലാ​രി​വ​ട്ടം ബൈ​പാ​സി​ൽ മു​ൻ മി​സ്​ കേ​ര​ള അ​ൻ​സി ക​ബീ​റും മു​ൻ റ​ണ്ണ​റ​പ്പ്​ അ​ഞ്​​ജ​ന ഷാ​ജ​നും സഞ്ചരിച്ച കാ​ർ അപ​ക​ട​ത്തി​ൽപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ. പാർട്ടിക്ക് ശേഷം മടങ്ങവെയായിരുന്നു അപകടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്‍റെ മകൻ കെ.എം. മുഹമ്മദ് ആ​ഷി​ഖ്​ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. കാ​ർ ഡ്രൈ​വ​റും മാള സ്വദേശി അബ്ദുറഹ്മാ​ൻ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് അ​ബ്​​ദു​റ​ഹ്​​മാ​ൻ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ റോയ് ജോസഫ് വയലാട്ടിലും ജീവനക്കാരും അടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മോഡലുകളുടെ കാറിനെ അമിതവേഗത്തിൽ പിന്തുടർന്ന സൈജു തങ്കച്ചനും അറസ്റ്റിലായി. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 

Tags:    
News Summary - The mystery of Aashiq's death must be removed in Models death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.