ഷിബു
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് തേൻകുറിശ്ശി വെമ്പല്ലൂർ സ്വദേശി ഷിബുവാണ് (32) തൃക്കാക്കര പൊലീസിെൻറ പിടിയിലായത്. മദ്യപിച്ചു വന്ന പ്രതി യുവതിയെ ദേഹോപദ്രവം ഏൽപിക്കുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഷിബുവിനെ തൃക്കാക്കര എസ്.എച്ച്.ഒ ആർ. ഷാബുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, വനിത സി.പി.ഒ രജിത എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.