രാഹുൽ
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കുണ്ടറ: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം പുന്നവിള വീട്ടിൽ കേശു എന്ന രാഹുൽ (24) ആണ് അറസ്റ്റിലായത്.
പ്രണയത്തിലായിരുന്ന യുവതി ബന്ധം ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്‍റെ നേതൃത്വത്തിൽ കുണ്ടറ ഇൻസ്പെക്ടർ മഞ്ജുലാൽ, എസ്.ഐമാരായ ഗംഗ പ്രസാദ്, ആനന്ദകൃഷ്ണൻ, എ.എസ്.ഐ സതീശ്, റിജു എന്നിവർ ചേർന്നാണ് പിടികൂടിയത്.
കഞ്ചാവ് കേസ് ഉൾപ്പടെയുള്ള കേസിൽ ഇയാൾ നേരത്തേ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.