വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

കോട്ടയം: പാലായിൽ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ കെ.എം. രാജനെയാണ് (64) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം സ്കൂൾ വിട്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ പാലാ പൊലീസ് കേസെടുത്ത് പിടികൂടുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്. ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ജോഷി, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - The man who misbehaved with the student was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.