പെരുമ്പാവൂർ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിലായി. കോട്ടപ്പടി ചേറങ്ങനാൽ പരുത്തേലിൽ വീട്ടിൽ രാജനെയാണ് (43) കുറുപ്പംപടി പൊലീസ് പിടികൂടിയത്.17ന് ഉച്ചക്കാണ് മോഷണം നടന്നത്. മേക്കപ്പാലയിൽ വാടകക്ക് താമസിക്കുന്ന അബി എന്നയാളുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച അഞ്ച് പവന്റെ സ്വർണവും 3000 രൂപയും മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാൾ സ്വന്തം ഓട്ടോയിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് മോഷണം നടത്തുകയും ഓട്ടോയിൽത്തന്നെ കടന്നുകളയുകയുമാണ് ചെയ്യുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നടന്ന കളവുകേസിൽ ജയിലിലായിരുന്ന രാജൻ 10 ദിവസം മുമ്പാണ് കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മൂന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ ടി.ബി. ബിബിൻ, അബ്ദുൽ ജലീൽ, എസ്.സി.പി.ഒ അനീഷ് കുര്യാക്കോസ് സി.പി.ഒ അനീഷ് കുമാർ, നിസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.