ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്ത് വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ മുഖ്യപ്രതിയെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.കരുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന ചക്കിട്ട പറമ്പിൽ മുജീബിനെയാണ്(44) മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ മനോജ്, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി എം.ഇ.എസ് ക്വാർട്ടേഴ്സിന് സമീപത്തുനിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ച ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ കലൂർ പള്ളിയിൽ പോയ സമയത്ത് വീടിന്റെ ഒന്നാംനിലയിലെ വാതിൽ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 ലക്ഷം രൂപയും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 35,000 രൂപ വിലമതിക്കുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെ ഉപകരണങ്ങളും കവരുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിക്ക് തോപ്പുംപടി, മട്ടാഞ്ചേരി സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.