കാർ പെ​ട്രോ​ൾ ഒ​ഴി​ച്ച് കത്തിച്ച സംഭവം: യുവാവ് അറസ്റ്റിൽ

കി​ഴ​ക്ക​മ്പ​ലം: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ട്ടി​മ​റ്റം ചേ​ല​ക്കു​ളം ചി​റ​ക്ക​ൽ​പ​റ​മ്പി​ൽ ആ​ദി​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ്​ (18) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ് സം​ഭ​വം.

പ​ട്ടി​മ​റ്റം കാ​വു​ങ്ങ​പ്പ​റ​മ്പി​ൽ സ​നൂ​പി​ന്‍റെ കാ​റാ​ണ് ഇ​യാ​ൾ ക​ത്തി​ച്ച​ത്. സ​നൂ​പി​ന്‍റെ ജോ​ലി​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ദി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് കാ​ർ ക​ത്തി​ച്ച​ത്. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം, ഷൊ​ർ​ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ഹ​സ്യ​മാ​യി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ എ​ൻ.​കെ. ജേ​ക്ക​ബ്, എം.​ജി. സ​ജീ​വ്, എ​സ്.​സി.​പി.​ഒ ടി.​എ. അ​ഫ്സ​ൽ, സി.​പി.​ഒ​മാ​രാ​യ ജോ​സി ചാ​ക്കോ, സു​ബീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - The incident of pouring petrol on the car and burning it: youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.