വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മാ​റി താ​മ​സി​ച്ചു​വ​ന്ന വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. നി​ര​പ്പ് ഒ​ഴു​പാ​റ പാ​മ്പാ​ക്കു​ട ചാ​ലി​ൽ അ​ലി​യാ​ണ് ഭാ​ര്യ സ​റീ​ന​യെ (43) ക​ത്തി​ക്ക് കു​ത്തി​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ ര​ണ്ടാ​ർ​ക​ര​യി​ലെ മാ​സ് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​റീ​ന ഇ​ള​യ ര​ണ്ട് മ​ക്ക​ൾ​ക്കൊ​പ്പം ര​ണ്ടാ​ർ​ക​ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്. അ​ടു​ത്തു​ത​ന്നെ​യു​ള്ള ക​മ്പ​നി​യി​ൽ ഹെ​ൽ​പ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​മ്പ​നി​യി​ൽ എ​ത്തി​യ അ​ലി, ജോ​ലി ചെ​യ്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പി​ന്നി​ലൂ​ടെ എ​ത്തി കു​ത്തു​ക​യാ​യി​രു​ന്നു. പു​റ​ത്ത് കു​ത്തേ​റ്റ ഇ​വ​ർ കു​ഴ​ഞ്ഞു​വീ​ണു. കൂ​ടെ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വം ക​ണ്ട് ഒ​ച്ച​വെ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി​മ​റ​ഞ്ഞു. മു​മ്പ് ഇ​യാ​ൾ ക​മ്പ​നി​യി​ൽ എ​ത്തി ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - The housewife was stabbed to death by her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.