Posted On
date_range Updated On
date_range കാപ്പ ചുമത്തിയ നടപടി സര്‍ക്കാര്‍ ശരിവെച്ചു
ഏറ്റുമാനൂർ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തിയ പൊലീസിന്‍റെ നടപടി സര്‍ക്കാര്‍ ശരിവെച്ചു. ഏറ്റുമാനൂർ വലിയകാല കോളനി ഭാഗത്ത് തടത്തിൽപറമ്പിൽ വീട്ടിൽ നാദിർഷ നിഷാദിനെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ഈ മാസം എട്ടിനായിരുന്നു ഇയാളെ കരുതല്‍ തടങ്കലിലാക്കിയത്. ഇതിനെ ശരിവെച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ജില്ലയിലെ പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ഇൻഫോപാർക്ക്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിലും വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.