സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: ഒന്നാം പ്രതി അറസ്റ്റിൽ

കാസർകോട്: ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ കടവത്ത്നിന്ന് പട്ടാപ്പകൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി കവർന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കണ്ണൂർ മാലൂർ സ്വദേശി സിനിൽകുമാർ എന്ന സിനിലി (38) നെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിലെ ഒമ്പതാം പ്രതിയും സി.പി.എം മാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയുമാണ് ഇയാൾ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സി.ബി.ഐ കോടതിക്ക് സമീപത്തുനിന്നാണ് ഇയാളെ കാസർകോട് പൊലീസ് പിടികൂടിയത്. സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കൈലാഷിന്റെ ഡ്രൈവർ രാഹുൽ മഹാദേവ് ജാവിലിനെ തട്ടിക്കൊണ്ടുപോയി പയ്യന്നൂരിനടുത്ത് ആക്രമിച്ച് കൈവശമുണ്ടായിരുന്ന 1.65 കോടി തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞവർഷം സെപ്റ്റംബർ 22ന് നടന്ന സംഭവത്തിൽ അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 11 പ്രതികളാണുള്ളത്. 

Tags:    
News Summary - The first accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.