വണ്ണപ്പുറം: ലഹരി മരുന്നു വിൽപന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസിനെ തള്ളിമാറ്റുകയും ഇവരെത്തിയ കാറിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ കാളിയാർ പൊലീസ് പിടികൂടി. വണ്ണപ്പുറം സ്വദേശി നിസാർ (43) മകൻ വസിം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്ന് വിൽപന നടത്തുന്നു എന്നറിഞ്ഞാണ് പൊലീസ് എത്തുന്നത്. എസ്.ഐ മാർട്ടിൻ ജോസഫും സിവിൽ പൊലീസ് ഓഫിസർ ജോബിൻ ജോസഫുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികളുടെ വാഹനം പരിശോധിക്കുന്നതിനിടെ വസീം തർക്കം ഉന്നയിക്കുകയും പൊലീസിനെ തള്ളിമാറ്റി വീൽ സ്പാനർകൊണ്ട് എറിഞ്ഞ് പൊലീസ് എത്തിയ കാറിന്റെ ചില്ല് തകർക്കുകയുമായിരുന്നു. തുടർന്ന് ഇവർ കടന്നുകളഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ker
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.