കൊല്ലപ്പെട്ട ദീപു
Posted On
date_range Updated On
date_range ദീപു കൊലക്കേസ് പ്രതികളുടെ ജാമ്യഹരജിയിൽ കോടതി ഇന്ന് വിധി പറയും
തൃശൂർ: കിഴക്കമ്പലത്തെ ട്വന്‍റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ജാമ്യഹരജിയിൽ അഡീഷനൽ ജില്ല കോടതി ബുധനാഴ്ച വിധിപറയും. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു നേരത്തേ കേസ് പരിഗണിച്ചിരുന്നത്. പട്ടികജാതി/വർഗ പീഡനം തടയൽ നിയമ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈകോടതി കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. സി.പി.എം പ്രവർത്തകരായ നാല് പേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.