പി.ആർ. ഷിജു

വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിൽ

 ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​ര്‍ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബ​സ് ക​ണ്ട​ക്ട​റെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ആ​ല​ക്കോ​ട് വെ​ള്ളാ​ട്ടെ പി.​ആ​ര്‍. ഷി​ജു​നെ​യാ​ണ് (34) ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​മാ​സം 24ന് ​രാ​വി​ലെ പെ​ൺ​കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് സം​ഭ​വം.

ആ​ല​ക്കോ​ട്നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രു​ന്ന ത​വ​ക്ക​ൽ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ഷി​ജു ബ​സി​ൽ​വെ​ച്ച് പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യായി​രു​ന്നു. പെ​ൺ​കു​ട്ടി വി​വ​രം അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും അ​വ​ർ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The conductor who tried to molest the student was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.