Posted On
date_range Updated On
date_range മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിനെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.