മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കടന്നു കളഞ്ഞ പ്രതിയെ പിടികൂടി

തിരുവനന്തപുരം: അട്ടക്കുളങ്ങര വെച്ച് വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. നെയ്യാറ്റിൻകര കീഴാറൂൾ ചിലമ്പറ വാർഡ് റോഡരികത്ത് വീട്ടിൽ ചന്ദ്രൻ (43) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

26-ന് രാത്രി ഏഴിന് അട്ടക്കുളങ്ങര ജംഗ്ഷനു സമീപംവെച്ച് പ്രതി, വഴിയാത്രക്കാരന്റെ പോക്കറ്റിൽ നിന്നും പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ പവർ ഹൗസ് ജംഗ്ഷനിൽ നിന്നാണ് പിടികൂടിയത്.

ഇയാൾക്കെതിരെ തിരുവനന്തപുരം സിറ്റി, റൂറൽ ജില്ലകളിലായി 34 ഓളം കേസുകളുണ്ട്. ഇതിൽ അധികവും മോഷണം, പിടിച്ചുപറി കേസുകളാണ്.

Tags:    
News Summary - The accused was arrested after stealing the mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.