ശ്രീരാജ്
അടൂർ: സഹോദരനെ വെട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ചൂരക്കോട് രാജ് ഭവനിൽ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരൻ അനുരാജി(35) നെയാണ് ശ്രീരാജ് വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടിയത്. ഗുരുതരപരിക്കേറ്റ അനുരാജിനെ പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.
സഹോദരങ്ങൾ തമ്മിൽ വീട്ടിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 2009ൽ അച്ഛൻ സദാശിവൻ പിള്ളയെയും ഇദ്ദേഹത്തിന്റെ സുഹൃത്ത് പ്രസന്നകുമാറിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാജ്.
മാതാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2021ൽ ഇയാൾക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ ശ്രീകുമാർ, എസ്.ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.