കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസിയെ മർദിച്ചവശനാക്കിയ നിലയിൽ കുന്ദമംഗലത്ത് കണ്ടെത്തി. മാതോത്ത് മീത്തൽ അഷ്റഫിനെയാണ് (37) പരിക്കുകളോടെ ചെത്തുകടവ് ഭാഗത്തെ മരമില്ലിനടുത്ത് ഇറക്കിവിട്ടത്. കാലിന് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട കൊടുവള്ളി സ്വദേശികളടക്കം പത്തോളം പേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പൂമുള്ളംകണ്ടി നൗഷാദ് (31), താലിക്കൽ വീട് മുഹമ്മദ് സാലിഹ്(38), കളത്തിൽ തൊടുവയൽ സെയ്ഫുദീൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്ത് കാരിയറായി പ്രവർത്തിച്ച അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായതോടെ സംഘം െചാവ്വാഴ്ച രാത്രി 12 ഓടെ വഴിയിലുപേക്ഷിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിലെത്തിയ ഇദ്ദേഹത്തെ കുന്ദമംഗലം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈയിൽ മുറിവും ദേഹമാസകലം ബ്ലേഡുകൊണ്ടോ മറ്റോ വരഞ്ഞിട്ടുമുണ്ട്. രാവിലെ അേന്വഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവ്യക്തമായ മറുപടിയാണ് ആദ്യം നൽകിയത്. കണ്ണുകെട്ടിയതിനാൽ ആരെയും അറിയില്ലെന്നും എവിടെ െകാണ്ടുപോയെന്ന് വ്യക്തമല്ലെന്നും പറഞ്ഞതോെട പൊലീസ് തെളിവ് നിരത്തി ചോദ്യം ചെയ്തു.
ഇതോടെയാണ് സ്വർണക്കടത്ത് കാരിയറായതിെൻറയും നേരത്തേ കൊച്ചിയിൽ സ്വർണക്കടത്ത് കേസിൽ പ്രതിയായതിെൻറയും വിവരങ്ങൾ പറഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വിശദമായ ചോദ്യംചെയ്യൽ അടുത്ത ദിവസമേ നടക്കൂ. അതിനിടെ കസ്റ്റംസും അഷ്റഫിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ചൊവ്വാഴ്ച രാവിലെ ആറരയോടെ കാറിലെത്തിയ അഞ്ചംഗ സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.