Posted On
date_range Updated On
date_range വീട്ടുടമയായ സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ച വാടകക്കാരനും സുഹൃത്തും അറസ്റ്റിൽ
കൊട്ടാരക്കര: വീട്ടുടമയായ സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ വാടകക്കാരനായ അവണൂർ കല്ലമ്പലത്ത് വീട്ടിൽ സജീറും (41) അമ്പലപ്പുറം ബിനു ഭവനത്തിൽ ബിനുവിനെയും (43) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വാടകക്ക് താമസിച്ചിരുന്ന ബിനുവിനോട് പുറത്തുനിന്ന് വന്നവരെ താമസിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. ഈ വിരോധത്താലാണ് സജീറുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11ഓടെ കുടുംബത്തെ ആക്രമിച്ചത്.
പ്രതികൾ രണ്ടുപേരും മുമ്പും അടിപിടി കേസുകളിൽ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.ഐ ശ്രീകുമാർ, എസ്.ഐ വിശ്വനാഥൻ, എസ്.ഐ മധുസൂദനൻ, എ.എസ്.ഐ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.