പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി അശ്ലീല വിഡിയോ കോൾ; അധ്യാപിക അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി അശ്ലീല വിഡിയോ കോൾ നടത്തിയ അധ്യാപിക അറസ്റ്റിൽ. നവി മുംബൈയിലാണ് സംഭവം. അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപിക കുട്ടിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നീട് ചാറ്റുകൾ വീഡിയോ കോളുകളിലേക്ക് മാറി. കുട്ടിയുടെ അമ്മ വിഡിയോ കോൾ കണ്ടതോടെയാണ് സംഭവം പുറത്ത് വന്നത്.

തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ പ്രവർത്തനങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. അധ്യാപികയെ കസ്റ്റഡിയിലെടുത്ത് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപിക മറ്റ് വിദ്യാർഥികളുമായി സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. കൂടുതൽ തെളിവുകൾക്കായി അധ്യാപികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്.

 മുംബൈയിൽ കഴിഞ്ഞ ദിവസം അധ്യാപിക 16 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. 

Tags:    
News Summary - Teacher arrested for obscene video call with minor student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.