പോത്തൻകോട്: യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദിച്ച ശേഷം രണ്ടര പവൻ സ്വർണ്ണ മാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ ശരത്ത് (27), പോത്തൻകോട് പാലോട്ടുകോണം ലക്ഷംവീട്ടിൽ രഞ്ജിത്ത് (37), പാലോട്ടുകോണം ലക്ഷം വീട്ടിൽ സബിജു (30), പാലോട്ടുകോണം മിച്ചഭൂമിയിൽ ബിബിൻ (26), സഹോദരൻ സെബിൻ (24) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്.
നാലാം തീയതി രാത്രി പത്തിന് സംഭവം. പോത്തൻകോട് സ്വദേശികളായ വിപിൻ, വിവേക് എന്നിവരെയാണ് ബാറിൽ നിന്നും മദ്യപിച്ചെത്തിയ പ്രതികൾ മർദിച്ചത്. താക്കോൽ ബലമായി പിടിച്ചു വാങ്ങിയ ശേഷം മർദിക്കുകയും വിവേകിന്റെ രണ്ടര പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.