സനൽ, ലിജു, പ്രജീഷ്, സജിത്ത്
കരുനാഗപ്പള്ളി: മുൻ വിരോധത്തെ തുടർന്ന് യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടി. ക്ലാപ്പന തെക്ക് സൗപർണിക വീട്ടിൽ സനൽ (വെള്ളയ്ക്ക സനൽ-42), ക്ലാപ്പന മാധവാലയം വീട്ടിൽ ലിജു (കണ്ണൻ-29), ക്ലാപ്പന കോട്ടയ്ക്കുപുറം കല്ലേലിത്തറയിൽ വീട്ടിൽ പ്രജീഷ് (31), കോട്ടയ്ക്കുപുറം കല്ലേലിത്തറയിൽ വീട്ടിൽ സജിത്ത് (35) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
26ന് രാത്രിയിൽ കോളഭാഗം ജങ്ഷനിൽവെച്ച് വൈഷ്ണവ് എന്ന യുവാവിനെയും സുഹൃത്തിനെയുമാണ് സംഘം ആക്രമിച്ചത്. രണ്ടു മാസം മുമ്പ് നടന്ന ബൈക്കപകടത്തിലെ സാമ്പത്തിക നഷ്ടങ്ങളെ ചൊല്ലി പരാതിക്കാരന്‍റെ സുഹൃത്തായ അമൽഹരിയോട് സംഘത്തിന് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് വൈഷ്ണവും സുഹൃത്തായ ആരോമലും അമൽഹരിയോട് സംസാരിച്ചുനിൽക്കെ, നാലംഗ സംഘം ആക്രമിച്ചത്.
വൈഷ്ണവിനു നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. തുടർന്ന്, ലഭിച്ച പരാതിയിന്മേലാണ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്, രാമദാസ്, രാജേന്ദ്രൻ എ.എസ്.ഐമാരായ ഷിബു, ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ആശിഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.