Representational Image
Posted On
date_range Updated On
date_range ഇന്റര്‍പോള്‍ തേടുന്ന പ്രതി ഒമാനിൽ പിടിയിൽ
മസ്കത്ത്: അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റര്‍പോള്‍ തേടുന്ന പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു രാജ്യത്തുനിന്നും മനുഷ്യക്കടത്തിന് പ്രതിചേര്‍ക്കപ്പെട്ട ഏഷ്യന്‍ രാജ്യക്കാരനെയാണ് ആർ.ഒ.പി പിടികൂടിയത്. കുറ്റം നടത്തിയ ശേഷം ഇയാള്‍ സ്വന്തം രാജ്യം വിട്ട് ഒമാനിലേക്ക് കടക്കുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ എന്‍ക്വയറീസ് ആൻഡ് ഇന്‍വെസ്റ്റിഗേഷനും ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.