പെരളശ്ശേരി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ 

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കേസ്

കണ്ണൂർ: പെരളശ്ശേരി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ‘മാധ്യമ’ത്തോട് പറഞ്ഞു. കുട്ടി മരിച്ചശേഷം കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ അധ്യാപകർക്കെതിരെ പരാമർശമുണ്ടായിരുന്നു. അധ്യാപകൻ ശകാരിച്ചതിന്റെ മാനസിക പ്രയാസമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഐവർ കുളം സ്വപ്നക്കൂടിൽ വി.എം. പ്രവീണിന്റെയും റീനയുടെയും മകളാണ് റിയ.

News Summary - Student's death: Two against teachers A case of incitement to suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.