കൊല്ലപ്പെട്ട നവ്ജ്യോത് സിങ്
പട്യാല: പട്യാലയിലെ പഞ്ചാബി സർവകലാശാല കാമ്പസിൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി നവ്ജോത് സിങ്ങാണ് (20) കൊല്ലപ്പെട്ടത്. പുറത്തുനിന്നുള്ള നിരവധിപേർ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വരുൺ ശർമ പറഞ്ഞു.
നവ്ജോത് സിങ്ങിന് നിരവധി കുത്തുകളേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.