തമ്പാനങ്ങാടിയിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്
പാണ്ടിക്കാട്: വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഞായറാഴ്ച രാവിലെ 11നാണ് സംഭവം. തമ്പാനങ്ങാടി സ്വദേശികളായ സജീവ് (53), പൂവ്വഞ്ചേരി തുളസിദാസ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഏറെ നാളായി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നെന്നും ഞായറാഴ്ച രാവിലെയുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. തലക്കും ചെവിക്കും സാരമായി പരിക്കേറ്റ സജീവിനെ പെരിന്തൽമണ്ണയിലെയും കൈയിന് പരിക്കേറ്റ തുളസിദാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം പാണ്ടിക്കാട് പൊലീസ് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.