Posted On
date_range Updated On
date_range ഭാര്യയെ കുത്തിവീഴ്ത്തി; ഭർത്താവ് ഒളിവിൽ
കോതമംഗലം: ജോലിക്ക് പോകാൻ വാഹനവും കാത്തുനിന്ന ഭാര്യയെ ഭർത്താവ് കുത്തിവീഴ്ത്തി ചൊവ്വാഴ്ച രാവിലെ നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം. നെടുമ്പാറ മോളയിൽ വീട്ടിൽ അശോകന്‍റെ ഭാര്യ ജോബിക്കാണ് (42) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകനെ പൊലീസ് തിരയുന്നു. രാവിലെ എട്ടുമണിയോടെ ജോലിക്ക് പോകാൻ സഹപ്രവർത്തകർക്കൊപ്പം വാഹനം കാത്ത് നിൽക്കെയാണ് പിന്നിൽ നിന്നെത്തിയ അശോകൻ ഉളികൊണ്ട് കുത്തിയത്. ജോബിയെ കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരും അയൽവാസികളും സ്നേഹിച്ച് വിവാഹംകഴിച്ചവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.