പ്രതീകാത്മക ചിത്രം
പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. അരളികോണം സ്വദേശി രേഷി (55)യെയാണ് മകൻ രഘു (36) കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. രേഷിയെ ഹോളോബ്രിക്സ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഘു മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറയുന്നു. രേഷിയുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് വിവരം. തുടർന്നാണ് പുലർച്ചെ ദാരുണ കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.