അജിത്ത്
Posted On
date_range Updated On
date_range പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ
തൃപ്രയാർ: കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെ കുത്തിപരിക്കേൽപ്പിച്ച മകനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിമ്പ്രം കുറുപ്പത്ത് വീട്ടിൽ അർജുനനെ (57) കുത്തി പരിക്കേൽപ്പിച്ചതിന് മകൻ അജിത്തിനെ (31) ആണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് അജിത്ത് അച്ഛനെ ആക്രമിച്ചത്. വയറിലും പുറത്തുമായി മൂന്ന് കുത്തേറ്റ അർജുനനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അജിത്തിെൻറ പേരിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.