തടി മോഷ്ടിച്ചു കടത്തൽ: ഒരാൾ അറസ്റ്റിൽ

ചാരുംമൂട്: ഉടമസ്ഥനറിയാതെ തടി മറ്റൊരാൾക്ക് മുറിച്ചുവിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു ആനന്ദനെയാണ് (49) നൂറനാട് സി.ഐ പി.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് തെക്കുംമുറിയിൽ സ്വാതിയിൽ ജയശ്രീ തമ്പിയുടെ ഉടമസ്ഥതയിലുള്ള നൂറനാട് മുതുകാട്ടുകരയിലുള്ള വസ്തുവിൽനിന്നാണ് 20,000 രൂപ വിലവരുന്ന മാവ് ഡിസംബർ 31ന് മുറിച്ചുകടത്തിയത്.

നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തടി വിലയ്ക്ക് വാങ്ങിയ കൊട്ടക്കാട്ടുശ്ശേരി കൈലാസം രാധാകൃഷ്ണൻ തനിക്ക് നൽകിയത് ബിജുവാണെന്ന് പറഞ്ഞു. വസ്തുവിന്‍റെ ഉടമസ്ഥ വിൽക്കാൻ ഏൽപിച്ചിരുന്നതെന്ന് വിശ്വസിപ്പിച്ചാണ് ബിജു തട്ടിപ്പ് നടത്തിയത്. തുടർന്ന് ഇയാളെ അടൂരിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നൂറനാട് പാറ ജങ്ഷനിലുള്ള കൃഷ്ണ സാമില്ലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ കണ്ടെടുത്തു. അടൂർ, നൂറനാട് പൊലീസ് സ്റ്റേഷനുകളിൽ വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് ബിജുവെന്നും പൊലീസ് പറഞ്ഞു. എസ്.ഐ നിധീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എ.എസ്.ഐ, പുഷ്പ ശോഭൻ, എ.എസ്.ഐ ബിന്ദു രാജൻ, സി.പി.ഒമാരായ രഞ്ജിത്, കലേഷ്, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Smuggling of wood: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.