ബംഗളൂരു: വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസിൽ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്തിനെയാണ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബർ 16നായിരുന്നു കൊലപാതകം.
ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധം മധുശ്രീയുടെ വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ, ഡിസംബർ 16ന് ബന്ധുവീട്ടിൽനിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12ന് ബന്ധുക്കൾ പരാതി നൽകി. പിന്നീട് സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസിൽ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ അസ്ഥികൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.