Posted On
date_range Updated On
date_range കർണാടകയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത ആറുപേർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേർ അറസ്റ്റിൽ. ആറുപേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ആറുപേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് ആറുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മാതാപിതാക്കളോട് അക്രമവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.