Posted On
date_range Updated On
date_range മണ്ണന്തലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികൾ പിടിയിൽ
തിരുവനന്തപുരം: മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ. 16, 17 വയസ്സുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നത്. പെൺകുട്ടിയുമായി വിദ്യാർഥികൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. വിദ്യാർഥികൾ സ്കൂളിൽ പോകാതെ പെൺകുട്ടിയെ കൂട്ടി പുറത്തുപോകുകയും അവിടെവെച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.
സ്കൂളിൽ നടന്ന കൗൺസിങ്ങിനിടെ പെൺകുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെയും വീട്ടുകാരെയും അറിയിച്ചു. ഇതിന് പിന്നാലെയാണ് മൂന്ന് വിദ്യാർഥികളെയും പൊലീസ് പിടികൂടിയത്. മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.