ജെയ്‌സൺ, ഗിരീഷ് കുമാർ
Posted On
date_range Updated On
date_range കൈത്തോക്ക് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: രണ്ടുപേർ അറസ്റ്റിൽ
സീതത്തോട്: ആങ്ങമൂഴി കോട്ടമൺ പാറയിൽ കടുവാത്തറയിൽ ചന്ദ്രകുമാറിെൻറ വീട്ടിൽ അതിക്രമിച്ചുകയറി കൈത്തോക്ക് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ പിടികൂടി. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം.
ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തൻപുരക്കൽ ജെയ്‌സൺ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
മതിയായ രേഖകൾ കൈവശമില്ലാത്ത റിവോൾവർ ഒന്നാം പ്രതി ജെയ്‌സൺ ജോസഫിെൻറ കൈയിലാണ് സൂക്ഷിച്ചിരുന്നത്. ഗിരീഷ് കുമാറിനൊപ്പമെത്തി, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവെയാണ് പ്രശ്നമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നു. വിദേശ നിർമിതമാണ് തോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.