മംഗളൂരു: ഉഡുപ്പി നഗരത്തിലെ പി.പി.സി ഏരിയക്ക് സമീപം അഞ്ച് വയസ്സുകാരിയെ അജ്ഞാതൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 30 വയസ്സ് തോന്നിക്കുന്ന പ്രതിയാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഉഡുപ്പി വനിത പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവം ഗൗരവമായി കണ്ട് പ്രതികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ജില്ല ചുമതലയുള്ള വനിത ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അധികൃതർക്ക് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി ജില്ല ഡെപ്യൂട്ടി കമീഷണറെയും ജില്ല പൊലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ട് സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചു.
പ്രതിയെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംശയിക്കുന്നയാളുടെ ഫോട്ടോ പ്രാദേശിക സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാൻ ബന്ധപ്പെടേണ്ട നമ്പറുകൾ: കൺട്രോൾ റൂം: 9480805400. പൊലീസ് ഇൻസ്പെക്ടർ, വനിതാ സ്റ്റേഷൻ: 9480805430. വനിതാ സ്റ്റേഷൻ: 08202525599. പൊലീസ് സബ് ഇൻസ്പെക്ടർ, വനിതാ സ്റ്റേഷൻ: 8277988949.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.