Posted On
date_range Updated On
date_range പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം കഠിനതടവും 70,500 പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് 11 വർഷവും മൂന്ന് മാസവും കഠിനതടവും 70,500 രൂപ പിഴയും. രാമപുരം പള്ളിയാമ്പുറം നെടുംതൊട്ടിയിൽ ഷാജിയെയാണ് (56) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.
പിഴത്തുകയിൽ നിന്ന് 60,000 രൂപ അതിജീവിതക്ക് നൽകണം. കഴിഞ്ഞ വർഷം മേയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. രാമപുരം എസ്.ഐ ആയിരുന്ന വി.പി. വിൽസൺ പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ എസ്.എച്ച്.ഒ ആയിരുന്ന കെ. ഉണ്ണികൃഷ്ണനാണ് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.