യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

തേഞ്ഞിപ്പലം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് താനൂർ സ്വദേശിനി പരാതി നൽകിയത്.

പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുവന്നത്.

തുടര്‍ന്ന് നഗ്ന ചിത്രങ്ങളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് ബെല്‍റ്റുകൊണ്ട് അടിച്ചു. വിവാഹവാഗ്ദാനം നല്‍കി യുവാവ് മുമ്പ് പല തവണകളിലായി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിലുള്ളതായി പൊലീസ് അറിയിച്ചു.

മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. യുവതി മറ്റൊരാളുമായി സമൂഹ മാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജറാക്കിയ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ല ജയിലില്‍ റിമാൻഡ് ചെയ്യുകയായിരുന്നു.

Tags:    
News Summary - sexual assault and beating of young women; The youth is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.