പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ബൈക്കില്‍ കറങ്ങി കഞ്ചാവ് വിൽപന: യുവാക്കള്‍ പിടിയില്‍
മൂവാറ്റുപുഴ: ബൈക്കില്‍ കറങ്ങി കഞ്ചാവ് വിൽപന നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. എരമല്ലൂര്‍ ഒലിപ്പാറ ബാവാസ് (24), പേഴക്കാപ്പിള്ളി കൊച്ചുപാറക്കല്‍ നിബിന് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘം കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരിൽനിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടി. വില്പനക്കായി ചെറിയ സിപ് ലോക് കവറുകള്‍ സൂക്ഷിച്ച രീതിയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനീത് രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രാത്രി ശക്തമായി പരിശോധന ഉണ്ടാകുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.