പെൺകുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ കേസ്​

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ കേസ്​. 57കാരനായ അധ്യാപകൻ അലോക്​ സ​ക്​സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത്​ കേക്ക്​ തേച്ചുവെന്നാണ്​ പരാതി. 

യു.പിയിലെ രാംപൂരിൽ അധ്യാപക ദിന ആഘോഷത്തിനിടെയാണ്​ സംഭവം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ കേസ്​. അധ്യാപ​കനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

സംഭവം കേസായതോടെ അധ്യാപകനെ പ്രൈമറി സ്​കൂൾ അധികൃതർ ജോലിയിൽനിന്ന്​ പുറത്താക്കിയിരുന്നു. നിലവിൽ ജയിലിലാണ്​ അധ്യാപകൻ.

അധ്യാപകൻ പെൺകുട്ടിയെ പിടിച്ച്​ വലിക്കുന്നതും അവൾ അയാളുടെ പിടിയിൽനിന്ന്​ മോചനത്തിന്​ ശ്രമിക്കു​േമ്പാൾ ബലമായി മുഖത്ത്​ കേക്ക്​ പുരട്ടുന്നതും വിഡിയോയിൽ കാണാം. നിന്നെ ആര്​ രക്ഷിക്കും? ആരെങ്കിലും വരുമോ? - അധ്യാപകൻ വിഡിയോയിൽ പറയുന്നത്​ കേൾക്കാം. 

Tags:    
News Summary - School teacher grabs minor girl smears cake on her face booked under POCSO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.