ബംഗളൂരു: 91000 രൂപ വില വരുന്ന 61 സിൽക്ക് സാരികൾ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗളൂരു നഗരത്തിൽ കടയുടമയും സഹായിയും 55കാരിയെ ക്രൂരമായി മർദിച്ചു. സംഭവത്തിനു പിന്നാലെ കടയുടമയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ ഹമ്പമ്മ എന്ന സ്ത്രീയാണ് ക്രൂരമർദനത്തിന് ഇരയായത്. ഉമദ് റാമിന്റെ(44) ഉടമസ്ഥതയിലുള്ള മായ സിൽക്ക് സാരി കടയിൽ നിന്ന് സാരികൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം.
തുടർന്ന് സഹായി മഹേന്ദ്രയുടെ(25)സഹായത്തോടെ റാം സ്ത്രീയെ മർദിക്കുകയായിരുന്നു. അതിനു പിന്നാലെ ഇവർ സിറ്റി മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തന്റെ കടയിൽ നിന്ന് സ്ത്രീ കുറെ സാരികൾ മോഷ്ടിച്ചുവെന്നായിരുന്നു റാമിന്റെ പരാതി. ഇവരെ മോഷ്ടിച്ച സാരികൾ സഹിതം പൊലീസിന് കൈമാറുകയും ചെയ്തു.
തുടർന്ന് പൊലീസ് സ്ത്രീയെ ചോദ്യം ചെയ്തു. സാരികൾ മോഷ്ടിച്ചതായി അവർ സമ്മതിച്ചു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സ്ത്രീയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്ത്രീയെ കടയുടമയും സഹായിയും ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോ മൊബൈലിൽ പകർത്തിയ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട തമിഴ്നാട് വനിത കമീഷൻ സംഭവത്തിൽ കേസെടുക്കാൻ ബംഗളൂരു പൊലീസിന് നിർദേശം നൽകി.
അതനുസരിച്ചാണ് കടയുടമയെയും സഹായിയെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വഴിയാണ് സ്ത്രീ സാരികൾ മോഷ്ടിക്കുന്ന കാര്യം കടയുടമ മനസിലാക്കിയത്. സെപ്റ്റംബർ 20നായിരുന്നു സംഭവം. പിറ്റേ ദിവസം സ്ത്രീയെ കടയുടെ സമീപത്ത് കണ്ടപ്പോഴാണ് ഇവർ പിടികൂടി മർദിച്ചത്.
Saree store owner, assistant arrested in Bengaluru for assault on woman accused of stealing sarees worth Rs 91,000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.