ലത്തീഫ്
വടകര: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.
രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്ന സംഘത്തിലെ പ്രതി അഴിയൂർ കോറോത്ത് റോഡിൽ മൊയിലാർ പറമ്പത്ത് താമസിക്കും വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മൽ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11ന് ശിവകാശിയിൽനിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുൻവശം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ദാമോദർ കണ്ണൻ പുലർച്ചയോടെ പുറത്തിറങ്ങിയപ്പോൾ ഇയാളെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർച്ച നടത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. സി.ഐ പി.എം. മനോജ്, എസ്.ഐ സജീഷ്, യുസഫ്, എ.എസ്.ഐ കെ.പി. രാജീവൻ, സീനിയർ സി.പി.ഒ വി.വി. ഷാജി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.