തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ പിടികൂടി.
വെട്ടൂർ വെന്നിക്കോട് വാലേന്റെകുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന കബീർ(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ(33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിംപള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന സൈനുലാബ്ദീൻ (59) എന്നിവരാണ് പിടിയിലായത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതരോട് പീഡനം സംബന്ധിച്ച് വെളിപ്പെടുത്തുകയായിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചതിനെത്തുടർന്ന് കൗൺസലിങ് ലഭ്യമാക്കി. അഞ്ചുതെങ്ങ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റൂറൽ എസ്.പി ഡി. ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി നിയാസ്, അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.