പുരുഷോത്തമൻ
Posted On
date_range Updated On
date_range മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവ്
കൊച്ചി: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 45 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. 2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തൃക്കാക്കര അസി. കമീഷണർ കെ.എം. ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.