Posted On
date_range Updated On
date_range വിവാഹവാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന ആകാശ് എന്ന വിഷ്ണു പ്രകാശാണ് (22) കോയിപ്രം പൊലീസിന്റെ പിടിയിലായത്.
2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെ കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. വെച്ചൂച്ചിറ ചാത്തൻ തറയിൽനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.