മെഡിക്കൽകോളജിൽ റാഗിങ്​: രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു

കോഴിക്കോട്​: മെഡിക്കൽകോളജിൽ റാഗിങ്​ പരാതിയിൽ രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു. അസ്ഥിരോഗ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥി ഡോ. ജിതിൻ ​ജോസ്​ നൽകിയ പരാതിയിൽ രണ്ടാം വർഷ വിദ്യാർഥികളായ ഡോ. ജെ. എച്ച്​ മുഹമ്മദ്​ സാജിദ്​, ഡോ.ഹരിഹരൻ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്തത്​. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്​ സംഭവം. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്ന്​ കാണിച്ച്​ ഡോ. ജിതിൻ കോഴ്​സ്​ നിർത്തി മറ്റൊരു കോഴ്​സ്​ തെരഞ്ഞെടുക്കുകയാണെന്ന്​ കോളജ്​ അധികൃതരെ അറിയിച്ചു.

ഉറക്കമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നുവെന്ന്​ ജിതിൻ പരാതിപ്പെട്ടതിനെ തുടർന്ന്​ ആന്‍റി റാഗിങ്​ സ്ക്വാഡ്​ രൂപവൽകരിക്കുകയും ജിതിന്​ മാനസിക സമ്മർദമുണ്ടാകുന്ന തരത്തിൽ ജോലി നൽകിയ രണ്ട്​ മുതിർന്ന വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്യുകയുമായിരുന്നു. ആറുമാസത്തേക്കാണ്​ സസ്​പെൻഷൻ.

അതേസമയം, കോവിഡ്​ തുടങ്ങിയതുമുതൽ ഊണും ഉറക്കവുമില്ലാതെയാണ്​ കോഴിക്കോട്​ മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ ജോലി ചെയ്യുന്നതെന്ന്​ പറയുന്നു. ഫാക്കൽറ്റികളും പി.ജി വിദ്യാർഥി ആവശ്യത്തിനു പോലുമില്ലാത്ത അവസ്ഥയാണ്​ മെഡിക്കൽ കോളജിലുള്ളത്​. രോഗികളുടെ എണ്ണം വളരെ കൂടുതലും. പുതുതായി വന്ന വിദ്യാർഥിക്ക്​ ഈ സമ്മർദം താങ്ങാനാവാത്തതാണ്​ പ്രശ്നങ്ങൾക്കിടയാക്കുന്നത്. കൂടുതൽ ഫാക്കൽറ്റികളും പി.ജി സീറ്റുകളും അനുവദിച്ച്​ ജോലി ഭാരം കുറക്കുകയാണ്​ വേണ്ടതെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Ragging in Medical College: Two PG students were suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.