ഇടുക്കി: പൂപ്പാറ കൂട്ടമാനഭംഗക്കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ് (25), ഖേം സിങ് (25) എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.
സംഭവത്തിൽ പൂപ്പാറ സ്വദേശികളായ ആറുപേരെ ശാന്തൻപാറ പൊലീസ് പിടികൂടിയിരുന്നു. നേരത്തേ പൂപ്പാറയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു.
ശിശു സംരക്ഷണ കേന്ദ്രത്തിൽവെച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ തുടർച്ചയായി നൽകിയ കൗൺസലിങ്ങിലാണ് സുഹൃത്തുക്കൾ പീഡിപ്പിച്ച വിവരം കുട്ടി തുറന്ന് പറഞ്ഞത്. മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താൻ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു.
പെൺകുട്ടിയുടെ കുടുംബം ജോലി തേടി മേയ് മൂന്നാം വാരമാണ് ഇടുക്കിയിലെത്തുന്നത്. ഈ സമയം മഹേഷ് കുമാർ യാദവാണ് പിതാവിന് പണിതരപ്പെടുത്തി കൊടുക്കുന്നത്. ഇങ്ങനെയാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കുന്നതും ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.